വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു… പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊന്നക്കൽ കടവ് കോഴിക്കാട്ട് വീട്ടിൽ പാറുക്കിട്ടി(75) യാണ് മരിച്ചത്. വയസ്സായിരുന്നു. ഭർത്താവ് നാരായണൻ കുട്ടിയാണ് ഭാര്യയെ വെട്ടിക്കൊന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് പ്രകോപിതനായ നാരായണൻ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇദ്ദേഹം മംഗലം ഡാം സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, മറ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.

Post a Comment

Previous Post Next Post