അണ്ടത്തോട് സെൻ്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തിരൂർ വൈലത്തൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്


 തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് സെൻ്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ പരിക്കേറ്റ തിരൂർ വൈലത്തൂർ സ്വദേശി വളപ്പിൽ ഫവാസ് (24), ആൽത്തറ സ്വദേശി മോഹൻദാസ് (78) എന്നിവരെ അകലാട് മുന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സക്കായി മോഹൻദാസ് എന്നയാളെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

         

    

Post a Comment

Previous Post Next Post