അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15ാം വാർഡ് പറവൂർ കൈതവളപ്പിൽ മോഹനന്റെ മകൻ ഗിരീഷ് (47) ആണ് മരിച്ചത്. ദേശീയ പാതയിൽ വളവനാട് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ 7നായിരുന്നു അപകടം. എലൈറ്റ് എന്ന സ്വകാര്യ കമ്പനിയിലെ സെയ്ൽസ് റപ്രസെന്റിറ്റേവ് ആയിരുന്ന ഗിരീഷ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പിന്നാലെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഗിരീഷിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാല് മുറിച്ച് മാറ്റി ചികിത്സ തുടർന്നെങ്കിലും വെെകിട്ട് 5.30 ഓടെ മരിച്ചു. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടു വളപ്പിൽ.അമ്മ: രാധാമണി. സഹോദരൻ രാജു.