വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് മരണപ്പെട്ടു

  


​മലപ്പുറം പാങ്ങ് : വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് മരണപ്പെട്ടു ട്രാവല്ലർ അപകടത്തിൽ മരണം 10ആയി . അപകടത്തെത്തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.


​കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിൽ വെച്ച് നൗഷാദ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്കും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ പരമാവധി ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്.


​മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post