വേങ്ങരയിൽ പിക്കപ്പിടിച്ച് ഊരകം സ്വദേശിയായ മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ മരണപ്പെട്ടു



​വേങ്ങര: മലപ്പുറം-വേങ്ങര റോഡിൽ ടൗണിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് ഊരകം സ്വദേശിയും മുൻ വേങ്ങര കെ.എസ്.ഇ.ബി (KSEB) ജീവനക്കാരനുമായ സുന്ദരൻ  മരണപ്പെട്ടു. 

​ബുധനാഴ്ച രാവിലെ വേങ്ങര ടൗണിൽ വെച്ചായിരുന്നു അപകടം. വേങ്ങര ഭാഗത്തുനിന്നും വന്ന 'ദോസ്ത്' പിക്കപ്പ് വാൻ സുന്ദരനെ ഇടിക്കുകയായിരുന്നു. 


​നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post