സ്വകാര്യ റിസോർട്ടിൽ പൂളിൽ കുളിക്കുന്നതിനിടെ വേങ്ങര എസ് എസ് റോഡ് സ്വദേശിയായ 9 വയസ്സുകാരൻ. മുങ്ങി. മരിച്ചു

 


മലപ്പുറം  ​വേങ്ങര : കുമരകം പാരഡൈസ് റിസോർട്ടിൽ 29 ഓളം പേര് അടങ്ങുന്ന സംഘത്തിലെ പത്തോളം പേർ പൂളിൽ ഇറങ്ങി കുളിക്കുന്നതിനിടെ 9വയസ്സുകാരൻ മുങ്ങി മരിച്ചു 

 വെട്ടുതോട് സ്വദേശി കാപ്പിൽ നജീബിന്റെ മകൻ നബാൻ (9) അന്തരിച്ചു. ഹസൈൻ കാക്കയുടെ പേരക്കുട്ടിയാണ്. മരണസമയത്ത് കോട്ടയം മെഡിക്കൽ കോളേജിലായിരുന്ന നബാൻ്റെ വേർപാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

​ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞ നബാൻ്റെ വേർപാടിൽ വെട്ടുതോട് പ്രദേശവാസികളും ബന്ധുക്കളും വലിയ ആഘാതത്തിലാണ്. മയ്യിത്ത് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

Previous Post Next Post