കാറും ബൈക്കും കൂട്ടിയിടിച്ച് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു



ആലുവ - പറവൂർ റോഡിൽ കരുമാല്ലൂർ UC കോളേജ് മറിയപ്പടിയിലായിരുന്നു അപകടം. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ RPF ഹെഡ് കോൺസ്റ്റബിളായ കാരുകുന്ന് കിഴക്കുംതല വീട്ടിൽ കെ.പി.ദേവസ്സി (55) ആണ് മരിച്ചത്.

   ഇന്നലെ രാത്രിയാണ് അപകടം. ഉടനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകിട്ട് കാരുകുന്ന് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.

#accidentnews #death #karumalloor #aluva #kaarukunnu #livenewskochi #viralpost #viralphoto #KeralaNews #keralapolice ന്യൂസ് വിഷൻ #KochiNews #roadaccident

Post a Comment

Previous Post Next Post