വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനില്‍ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കരാര്‍ തൊഴിലാളി മരിച്ചു



കോട്ടയം   ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനില്‍ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെഎസ്‌ഇബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം.

കറുകച്ചാല്‍ പനയമ്ബാല പത്താംകുഴിയില്‍ പി.ബി. ചന്ദ്രകുമാറാണ് (പ്രവീണ്‍-38) മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മണിമല മൂലേപ്ലാവിലായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ മണിമലയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന്, കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ചെറുവള്ളി നേതാജി വായനശാലയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ചന്ദ്രകുമാര്‍. മൃതദേഹം ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു. മക്കള്‍: ശരണ്‍, കാര്‍ത്തിക, കീര്‍ത്തന.

Post a Comment

Previous Post Next Post