കൊല്ലം കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു



കൊല്ലം കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂര്‍ വാളക്കോട് ആഞ്ഞിലിവിള വീട്ടില്‍ രാമചന്ദ്രന്‍ ശാന്തമ്മ ദമ്ബതികളുടെ മകന്‍ സുബിന്‍ കെ സി (37) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം കല്ലടയാറ്റില്‍ ഐക്കരക്കോണം ഇഞ്ചത്തടം ഭാഗത്തെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.


അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കുളിക്കാനിറങ്ങിയ സുബിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സുഹൃത്തുക്കളാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഫയര്‍ഫോഴ്സ് എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post