ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്ന് പേര്‍ക്ക് പരിക്ക്രാജാക്കാട് : മുക്കുടില്‍ റോഡില്‍ വാക്കാസിറ്റി പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു.

മുക്കുടില്‍ സ്വദേശികളായ ഷിജിന്‍ ഷിജു(18),സച്ചിന്‍ സണ്ണി(20),ആഷിന്‍ ഷാജി(22), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. രാജാക്കാട് നിന്നും മുക്കുടില്‍ വരുന്നതിനിടയില്‍ വാക്കാസിറ്റി പാലത്തിന് സമീപം ഇറക്കമിറങ്ങി വരുന്നതിനിടയില്‍ മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു .. ഓടിയെത്തിയ നാട്ടുകാര്‍ ബൈക്ക് യാത്രികരെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ഷിജിനെ കോലഞ്ചേരി മെഡില്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post