പാച്ചല്ലൂരില്‍ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്വിഴിഞ്ഞം: പാച്ചല്ലൂര്‍ ജംഗ്ഷന് സമീപം സ്കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ഗര്‍ഭിണിയടക്കം രണ്ടു വനിതകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ വെണ്ണിയൂര്‍ സ്വദേശി ചിത്ര(30) ഇവരുടെ ബന്ധു രജനി(42) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച്‌ സ്കൂട്ടറില്‍ ഇടിച്ചു വാഹനവും യാത്രികരും ബസിനടിയില്‍പ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയായ ചിത്രയെ ആശുപത്രിയില്‍ കാണിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post