കുണ്ടറ : നിയന്ത്രണം തെറ്റിയ കാര്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു തെറിപ്പിച്ചു. കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റും, ആക്റ്റീവയും, കടയും ഇതേ കാര്‍ ഇടിച്ചു തകര്‍ത്തു.
നെടുമ്ബായിക്കുളം ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 11.30 ഓട് കൂടിയായിരുന്നു അപകടം നടന്നത്. കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്കൂട്ടര്‍ യാത്രികയ്ക്ക് സാരമായി പരിക്കേറ്റു.
