പനയില്‍ നിന്നുവീണ മരംവെട്ടുതൊഴിലാളി മരിച്ചു വണ്ടിത്താവളം: മീനാക്ഷിപുരത്ത് പനയില്‍ നിന്നു വീണ മരം വെട്ടു തൊഴിലാളിയായ യുവാവ് മരിച്ചു. ഇന്ദിരാനഗര്‍ ചങ്കിലിദുരൈയുടെ മകന്‍ ലോകേശ്വര്‍ (22) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലിന് വീടിനു സമീപത്തുള്ള പനയില്‍ നുങ്കു വെട്ടാന്‍ കയറി കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊഴിഞ്ഞാന്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മീനാക്ഷിപുരം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. അമ്മ: ഉഷ. സഹോദരങ്ങള്‍: തമിഴരശന്‍, കൃഷ്ണകുമാരി.

Post a Comment

Previous Post Next Post