വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചുവടക്കഞ്ചേരി: വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതുക്കോട് തെക്കേപ്പൊറ്റ കോന്നല്ലൂര്‍ വീട്ടില്‍ വിജയന്‍ മകന്‍ സുഭാഷ് (35) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പത്തോടെ തച്ചനടിക്കു സമീപത്തെ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അപകടം. ഓഡിറ്റോറിയത്തിനു സമീപം ഷീറ്റ് ഇറക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്ക്കുകയായിരുന്നു. 


ഉടന്‍ വടക്കഞ്ചേരിയിലെയും പിന്നീട് നെന്മാറയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരില്‍ വെല്‍ഡിംഗ് ജോലിക്കാരനാണ് സുഭാഷ്. സുഭാഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് 10ന് ഐവര്‍മഠത്തില്‍. അമ്മ: സുഭദ്ര. ഭാര്യ: ഗ്രീഷ്മ. മക്കള്‍: സിയ, സാന്‍വിയ. സഹോദരന്‍: ഉണ്ണികൃഷ്ണന്‍.

Post a Comment

Previous Post Next Post