കാര്‍ പോസ്റ്റിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്


ഇടുക്കി  മൂലമറ്റം: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്. അറക്കുളം മൈലാടിയിലായിരുന്നു സംഭവം.

തടിയമ്ബാട് പള്ളി വികാരി ഫാ. ജോബിനും മറ്റ് രണ്ട് യാത്രക്കാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരേയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. കാഞ്ഞാര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post