ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ട് പേർക്ക് പരിക്ക്




പത്തനംതിട്ട കടമ്പനാട് :കടമ്പനാടിനും മണ്ണിടയ്ക്കുമിടയിൽ കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം.പോരുവഴി പെരുവിരുത്തി മലനടയിൽ ഉത്സവത്തോടനുബന്ധിച്ചു ഉള്ള ഗാനമേള കേൾക്കാൻ പത്തനാപുരത്ത് നിന്ന് പോയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. പത്തനാപുരം മാലൂർ കോളജിന് സമീപം കടുവാത്തോട് സ്വദേശി സുനിൽ കുമാർ (40) ആണ് മരിച്ചത്. സുഹൃത്തുക്കളായ രാഹുൽ (27) നിഥിൻ (28) എന്നിവരെ പരിക്കുകളോടെ അടൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് സ്വദേശികളായ രണ്ട് യുവക്കളായിരുന്നു കാറിലുണ്ടായിരുന്നത്.

ഇവർ മദ്യലഹരിയിലായിരുന്നതായി പറയപ്പെടുന്നു.ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.സുനിൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെമരിച്ചു.

വെൽഡിഗ് തൊഴിലാളിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.മൃതദേഹം അടൂർ ഗവ.ആശുപത്രി മോർച്ചറിയിൽ.ഏനാത്ത് പോലീസ് മേൽ നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post