കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസ് കാറിനു പുറകിൽ ഇടിച്ച് അപകടം തിരുവനന്തപുരം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ വെയിലൂരിൽ കെഎസ്ആർടിസി ബസ് കാറിനു പുറകിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3:50 ഓടെയാണ് അപകടം. കെഎസ്ആർടിസി എറണാകുളം സൂപ്പർ ഫാസ്റ്റും സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപെട്ടത്. കാറിന്റെ പിറകിൽ

ബസ് ഇടിക്കുകയായിരുന്നു. ബസ്

ഓവർടേക്ക് ചെയ്യാൻ

ശ്രമിക്കുന്നതിനിടെയാണ് അപകടം

എന്നാണ് വിവരം. മാത്രമല്ല, സ്ത്രീകൾ

ഉൾപ്പെടെ ഉണ്ടായിരുന്ന കാറിനെ

ഓവർടേക്ക് ചെയ്യാൻ ബസ് പല തവണ

വേഗത കൂട്ടിയെന്നും ഒടുവിൽ

വെട്ടിത്തിരിച്ചപ്പോൾ കാറിനു പുറകിൽ

തന്നെ ഇടിക്കുകയായിരുന്നുവെന്നുമാണ്

ബസ്സിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ

പറഞ്ഞത്.

അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന

സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും

ഗുരുതര പരിക്കില്ലെന്നാണ് വിവരം

.അപകടം വരുത്തി വെച്ചെന്ന് ചൂണ്ടിക്കാട്ടി

ബസ് ഡ്രൈവറെ നാട്ടുകാർ ചോദ്യം

ചെയ്യുകയും ജനം തടിച്ചു കൂടുകയും

ചെയ്തു. ബസ്സിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ

പറഞ്ഞത്.

അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന

സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും

ഗുരുതര പരിക്കില്ലെന്നാണ് വിവരം

.അപകടം വരുത്തി വെച്ചെന്ന് ചൂണ്ടിക്കാട്ടി

ബസ് ഡ്രൈവറെ നാട്ടുകാർ ചോദ്യം

ചെയ്യുകയും ജനം തടിച്ചു കൂടുകയും

ചെയ്തു.

അതേ സമയം, ചെറിയ അപകടം

ആണെന്നും ഇരുകൂട്ടർക്കും പരാതി

ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ

ചെയ്തില്ലെന്നുമാണ് പോലീസ് ഭാഷ്യം.

Post a Comment

Previous Post Next Post