മലപ്പുറം ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തം



 മലപ്പുറം: മമ്പാട് ഫർണീച്ചർ മൊത്തവിതരണ കേന്ദ്രത്തിലെ ഷെഡിൽ വൻ തീപിടിത്തം.  ഏതാണ്ട് നാലുമണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത് . മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരുവാലി ഫയര്‍‌സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തിയത് . സ്ഥാപനം ഏതാണ്ട് 90 ശതമാനത്തിലധികം കത്തിനശിച്ചുവെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.


തിന്നർ അടക്കമുള്ള വസ്തുക്കളുള്ളതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ അഥിതി തൊഴിലാളികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും ജോലി ചെയ്യുന്നത്. എന്നാൽ ഇന്ന് ഹോളിയായതിനാൽ ഇവർക്ക് അവധി നൽകിയിരുന്നു. അതിനാൽ തന്നെ സംഭവത്തിൽ ആളപായമില്ല.പൂർണ്ണമായും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post