സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; സുഹൃത്തക്കള്‍ നീന്തി രക്ഷപ്പെട്ടുതിരുവന്തപുരം: പോഴിക്കരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പൊഴിയൂര്‍ ഉച്ചക്കട വിരാലി പൗര്‍ണമിഹൗസില്‍ ബിനുമോന്‍-ബിന്ദു ദമ്ബതികളുടെ മകന്‍ അഭിജിത് (21) ആണ് മരിച്ചത്. ഫയര്‍ഫോഴ്സും നട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂര്‍ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം. രണ്ടു സുഹൃത്തുകള്‍ക്ക് ഒപ്പം കനാലില്‍ കുളിക്കാന്‍ ഇറങ്ങുമ്ബോഴാണ് അഭിജിത്ത് അപകടത്തില്‍പെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് പൂവാറില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുങ്ങിയപ്പോള്‍ മണ്ണില്‍ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 


മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അഭിജിത്ത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post