നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചുതൃശൂര്‍: നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പറപ്പുര്‍ ചാലക്കല്‍ സ്വദേശി പ്രസാദിന്‍റെ മകന്‍ നവദേവ്(12) ആണ് മരിച്ചത്.

പറപ്പുര്‍ സെന്‍റ്.ജോണ്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നവദേവ്. ഇന്നലെ വൈകുന്നേരം അഞ്ചിന് ബന്ധുക്കള്‍ക്കുമൊപ്പമാണ് നവദേവ് പോന്നോരിലെ നീന്തല്‍ കുളത്തില്‍ പരിശീലനത്തിന് എത്തിയത്. പരിശീലിക്കുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായതോടെ സഹോദരന്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. കുളത്തില്‍നിന്നു നവദേവിനെ മുങ്ങിയെടുത്ത നാട്ടുകാര്‍ ആദ്യം തോളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post