ബാംഗ്ലൂരിൽ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ് മരിച്ചു



തൃശ്ശൂർ  കൊടുങ്ങല്ലൂർ: ബാംഗ്ലൂരിൽ

വെച്ചുണ്ടായ വാഹനാപകടത്തിൽ

പെരിഞ്ഞനം സ്വദേശിയായ യുവാവ്

മരിച്ചു. പെരിഞ്ഞനം വെസ്റ്റിൽ

എ.ടി.ആർ. ബേക്കറിക്ക് സമീപം

അരവീട്ടിൽ സന്തോഷിന്റെ മകൻ

അഭിഷേകാണ് (19 ) മരിച്ചത്.

ബാംഗ്ലൂരിൽ ബുധനാഴ്ച

രാവിലെയായിരുന്നു അപകടം.

ബാംഗ്ലൂരിൽ കോളേജ്

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി

ചെയ്യുന്ന അഭിഷേക് രാത്രി ഡ്യൂട്ടിയ്ക്ക്

ശേഷം പുലർച്ചെ താമസ

സ്ഥലത്തേയ്ക്ക് വരുമ്പോൾ വാഹനം

അപകടത്തിൽപ്പെടുകയായിരുന്നു.

അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്ക്

ട്രക്കുമായി കൂട്ടിയിടിച്ചാണ്

അപകടമുണ്ടായത്. മാതാവ്: സന്ധ

സഹോദരി: ആതിര. അഭിഷേകി

മാതാപിതാക്കൾ വിദേശത്താണ്.

Post a Comment

Previous Post Next Post