മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു



ഇടുക്കി  മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു

മരണം. മുണ്ടക്കയം സ്വദേശികളായ

സുനിൽ (48), രമേഷ് (43) എന്നിവരാണ്

മരിച്ചത്. വൈകീട്ട് അഞ്ചേകാൽ

മണിയോടെ മുണ്ടക്കയം കാപ്പിലാമൂടിൽ

ആണ് സംഭവം.

മുണ്ടക്കയം പഞ്ചായത്ത് 12-ാം

വാർഡിലെ താമസക്കാരായ

ബന്ധുക്കൾക്കാണ് അപകടം

സംഭവിച്ചത്. വസ്തു അളക്കുന്നതുമായി

ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

ചെയ്യുന്നതിനിടെയാണ് ഇരുവർക്കും

ഇടിമിന്നലേറ്റത് എന്നാണ് പൊലീസ്

വ്യക്തമാക്കുന്നത്. തൽക്ഷണം

ഇരുവരും ബോധരഹിതരായി നിലത്ത്

വീണു. വീണസ്ഥലത്ത് വച്ച് തന്നെ

ഇരുവർക്കും മരണം സംഭവിച്ചതായണ് 

വിവരം.

Post a Comment

Previous Post Next Post