വീട് നിര്‍മാണത്തിനിടെ സ്ലാബ് തലയില്‍വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു



അങ്കമാലി: എറണാകുളം കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിക്ക് സമീപം വീട് നിര്‍മാണത്തിനിടെ സ്ലാബ് തലയില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.

മുരിങ്ങൂര്‍ കവലക്കാട്ട് വീട്ടില്‍ ജോണി (51), പശ്ചിമ ബംഗാള്‍ സ്വദേശി അലി (31) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45നാണ് അപകടം.


നിര്‍മാണം നടക്കുന്ന വീടിന്‍റെ സണ്‍ ഷെയ്ഡ് വാര്‍ക്കുന്നതിനിടയില്‍ മൂന്ന് പേരുടെ തലയില്‍ സ്ലാബ് വീഴുകയായിരുന്നു. പരിക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശി കല്ലുവിനെ (30) അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങള്‍ അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാവിലെ തൊഴിലാളികളെത്തി നിര്‍മാണം തുടങ്ങിയതോടെയാണ് കെട്ടിടത്തിന്‍റെ മുന്‍വശത്തെ സ്ലാബ് നിലംപൊത്തിയത്. സമീപവാസികളെത്തിയാണ് സ്ലാബിനിടയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്

Post a Comment

Previous Post Next Post