കരുമലയിൽ വീണ്ടും വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്കോഴിക്കോട്  എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കരുമലയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്കും ഓട്ടോഡ്രൈവർക്കും പരിക്ക്. ഉണ്ണികുളം വനിതാ സഹകരണ സൊസൈറ്റി സെക്രട്ടറി ഇയ്യാട് സ്വദേശിനി ബിന്ദു (52) വിനും ഓട്ടോറിക്ഷാഡ്രൈവർ ഉള്ളിയേരി സ്വദേശി നാസറിനുമാണ് പരിക്കേറ്റത്.


കാലിന് സാരമായി പരിക്കേറ്റ ബിന്ദു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുമല അങ്ങാടിയിൽ വെള്ളിയാഴ്ച  ഉച്ചയ്ക്കാണ് അപകടം. സൊസൈറ്റി ഓഫീസിൽനിന്നും വരുകയായിരുന്ന ബിന്ദു സഞ്ചരിച്ച് സ്കൂട്ടറിൽ എതിരേവന്ന വലിയ പാർസൽലോറി ഇടിച്ചതിനെത്തുടർന്ന് ബിന്ദു റോഡിലേക്ക് വീണു. അരികിൽ നിർത്തിയ ഓട്ടോയിലും ലോറിതട്ടി ഓട്ടോഡ്രൈവറും നിരത്തിലേക്ക് വീഴുകയായിരുന്നു.


Post a Comment

Previous Post Next Post