താനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞുമലപ്പുറം താനൂർ വട്ടത്താണി കമ്പനി പടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാ രനു പരിക്ക്. കാർ ഓടിച്ചി രുന്ന പച്ചാട്ടിരി സ്വദേശി അരുണി(24)നാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ താനൂരിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പരിക്ക് ഗുരുതരമല്ല. ശനി യാഴ്ച രാത്രി 11 മണിയോടെയാ യിരുന്നു അപകടം.


തിരൂർ ഭാഗത്തുനിന്നു വരു കയായിരുന്ന കാർ താനൂർ ഭാ ഗത്തുനിന്നു വിറകുമായിവ ന്ന ലോറിയുമായി കൂട്ടിയിടി ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ഇടതുഭാഗത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു മറി ഞ്ഞു. ലോറി ഡ്രൈവർ കോഴി ക്കോട് കുറ്റ്യാടി സ്വദേശി ശങ്കർ (45) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.


താനൂർ പോലീസ്, അഗ്നി രക്ഷാസേന, താലൂക്ക് ദു രന്തനിവാരണസേന, നാ ട്ടുകാർ എന്നിവർ ചേർന്നാ ണ് രക്ഷാപ്രവർത്തനം നട ത്തിയത്.

Post a Comment

Previous Post Next Post