തേങ്ങ പൊളിക്കുന്ന യുവാവിന്റെ കൈ യന്ത്രത്തില്‍ കുടുങ്ങി; ഗുരുതര പരിക്ക്പാലക്കാട്: അട്ടപ്പാടിയില്‍ തേങ്ങ പൊളിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് സാരമായി പരിക്കേറ്റു.

മലപ്പുറം മഞ്ചേരി സ്വദേശഅബ്ദുല്‍ റൗഫിന്റെ (38) കൈ കൃഷിയിടത്തില്‍ തേങ്ങാ പൊളിക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ വേഗത്തില്‍ യന്ത്രം ഓഫാക്കിയെങ്കിലും കൈ മുട്ടടക്കം യന്ത്രത്തിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ യന്ത്രം പൊളിച്ചാണ് യുവാവിന്റെ കൈ പുറത്തെടുത്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.റൗഫിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post