ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു: ഭര്‍ത്താവ് മരിച്ചു




കോട്ടയം: യുവ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു.

ളാക്കാട്ടൂര്‍ പ്ലാത്തറമുറി സെബാസ്റ്റ്യന്‍റെ മകന്‍ ജോസി സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6.15-നു മാലം പാലത്തിലാണ് അപകടമുണ്ടായത്. ഭാര്യ മീനുവിനെ ജോലി സ്ഥലത്തു നിന്നു വീട്ടിലേക്ക് തിരികെ കൂട്ടികൊണ്ട് വരുമ്ബോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ മണര്‍കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ മണര്‍കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post