വാടാനപ്പള്ളിയിൽ സ്വകാര്യ ബസ് സ്ക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.തൃശ്ശൂർ വാടാനപ്പള്ളി: സ്വകാര്യ ബസ്സ് സ്കൂട്ടറിലിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഒപ്പം യാത്ര ചെയ്ത മകൾക്ക് പരിക്കേറ്റു. വാടാനപ്പള്ളി - തൃശൂർ റോഡിൽ ഞായറാഴ്ച വൈകീട്ട് 7.30 യോടെയാണ് അപകടം.വാടാനപ്പള്ളി ഹരിത നഗറിന് വടക്ക് മുത്തനാംപറമ്പിൽ ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. കാലിൽ പരിക്കേറ്റ മകൾ രാജലക്ഷ്മിയെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: ലത പള്ളിയാന. മക്കൾ: രാജലക്ഷ്മി, രാധിക.

Post a Comment

Previous Post Next Post