കിണര്‍ വൃത്തിയാക്കുന്നതിനിടെ തൂണ്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു




തൊടുപുഴ: കിണര്‍  വൃത്തിയാക്കുന്നതിനിടെ തൂണ്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അഞ്ചിരി കുഴിമുള്ളിപ്പറന്പില്‍ ജോസ് മാത്യു (55) ആണ് മരിച്ചത്.

45 അടിയോളം താഴ്ചയുള്ള കിണര്‍ തേകിയതിനുശേഷം മോട്ടോര്‍ കയറ്റുന്നതിനായി കിണറിന്‍റെ മുകളില്‍ കയര്‍ കെട്ടി മുകളിലേക്ക് കയറ്റുന്നതിനിടെ ചുടുകട്ട കൊണ്ട് നിര്‍മിച്ച തൂണ്‍ ഇടിഞ്ഞ് ഒരു ഭാഗം കിണറില്‍ നിന്നിരുന്ന ജോസിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ‌


പരിക്കേറ്റ ജോസിനെ ഒപ്പമുണ്ടായിരുന്നവര്‍ കസേരയില്‍ ഇരുത്തി മുകളിലേയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തി വലയില്‍ കയറ്റി പുറത്തെടുത്ത് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post