വിവാഹവീട്ടില്‍ പന്തല്‍ പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു



പാലക്കാട്‌ വണ്ടിത്താവളം: പട്ടഞ്ചേരിയില്‍ വിവാഹതലേന്ന് രാത്രി പന്തല്‍ പണിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. എറവക്കോട് പള്ളിച്ചാര്‍ത്തുകൊളുന്പ് ചന്ദ്രന്‍ മകന്‍ കൃഷ്ണദാസ് (37) ആണ് മരിച്ചത്

ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.അയല്‍പ്പക്കത്തെ യുവാവിന്‍റെ വിവാഹത്തിന്‍റെ ഭാഗമായി തലേദിവസത്തെ ഒരുക്കം നടത്തുന്നതിനിടെ പന്തലിലെ ഇരുന്പു കാലില്‍ നിന്നുള്ള ഷോക്കേല്‍ക്കുകയായിരുന്നു. 


പ്രാഥമിക ചികിത്സ നല്‍കി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. അവിവാഹിതനായ കൃഷ്ണദാസ് അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. അമ്മ: ദേവി. സഹോദരങ്ങള്‍: ദേവദാസ്, ഹരിദാസ്.

Post a Comment

Previous Post Next Post