തൃപ്രയാറിൽ രണ്ട്‌ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു തൃശ്ശൂർ തൃപ്രയാർ:  പോളി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്കൂട്ടർ യാത്രാക്കാരി വലപ്പാട് സ്വദേശി കരിയാറ്റി വീട്ടിൽ സ്മിത ( 39) ക്ക് പരിക്കറ്റു. ഇവരെ വലപ്പാട് ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

തൃപ്രയാർ: ശ്രീവിലാസം സ്കൂളിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എടമുട്ടം സ്വദേശി പണ്ടാരപ്പറമ്പിൽ വീട്ടിൽ വൈഷ്ണവ് (21), തൃപ്രയാർ കിഴക്കേനട സ്വദേശി പഴഞ്ചേരി വീട്ടിൽ ജോബിഷ്(17) എന്നിവരെ  തൃപ്രയാർ  ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post