ആംബുലന്‍സ് ഇടിച്ചു സ്‌കൂട്ടറില്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചുകൊല്ലം: ഭര്‍ത്താവിനൊടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ആംബുലന്‍സ് ഇടിച്ചു മരിച്ചു.

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അതുവഴി വന്ന ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപെട്ടു. കിളികൊല്ലൂര്‍ രണ്ടാം കുറ്റി മുസലിയാര്‍ നഗര്‍ -15 വെളിയില്‍ വീട്ടില്‍ ഹാഷിഫിന്‍റെ ഭാര്യ ഷാനിഫ(46) ആണ് മരിച്ചത്.


ഭര്‍ത്താവ് ഹാഷിഫാണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെ ബൈപാസ് റോഡില്‍ പാലത്തറ ജംഗ്ഷന് വടക്കുവശത്തായിരുന്നു സംഭവം. ആംബുലന്‍സ് സ്‌കൂട്ടറിലിടിച്ചയുടന്‍ റോഡിലേക്ക് തെറിച്ചുവീണ ഷാനിഫ തത്ക്ഷണം മരണപ്പെടുകയായിരുന്നു. പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന പരേതനായ കല്ലിങ്ങല്‍ റഷീദിന്‍റെ മകളാണ് ഷാനിഫ. ഇരവിപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍ : ഹംറാസ്, അയിഷ, ആമിയ.

Post a Comment

Previous Post Next Post