സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടുകൽപ്പറ്റ : വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ച ജയചന്ദ്രനെ തടയാൻ ശ്രമിക്കുകയായിരുന്നു രാമകൃഷ്ണൻ. തുടർന്നുണ്ടായ തർക്കത്തിലാണ് ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post