ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു.. 17 കാരൻ മരിച്ചു



കണ്ണൂർ: ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ പള്ളി ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. അഴീക്കോട് ഞാവേലി പറമ്പിൽ റൗഫീക്കിന്റെ മകൻ ഷാബാക്ക്(17) ആണ് മരിച്ചത്. പുറകിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post