ലോറിയെ മറികടക്കാന്‍ ശ്രമിക്കവേ കെഎസ്‌ആര്‍ടിസി ബസിനിടിയില്‍പ്പെട്ടു.യുവാവിന് പരിക്ക്



തിരുവനന്തപുരം  പാറശാല: ബൈക്ക് യാത്രികനായ യുവാവ് ലോറിയെ മറികടക്കാന്‍ ശ്രമിക്കവേ എതിരെവന്ന കെഎസ്‌ആര്‍ടിസി ബസിനിടിയില്‍പ്പെട്ടു.

ഇടിച്ചക്കപ്ലാമൂട് ജംഗ്ഷനിലായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ബസിനു വേഗത കുറവായതിനാല്‍ ബൈക്ക് യാത്രികന്‍റെ ജീവന്‍ തിരിച്ചുകിട്ടി. ബൈക്ക് യാത്രികനായ അനീഷിനെ വലതുകാലില്‍ പൊട്ടലുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അനീഷ് പാറശാലയില്‍നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയിരുന്നു. അനീഷിന്‍റെ ബൈക്ക് തകര്‍ന്ന നിലയിലാണ് ബസിനടിയില്‍നിന്നു പുറത്തെടുത്തത്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്

Post a Comment

Previous Post Next Post