ചാലിയത്ത് കടലില്‍ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 


കോഴിക്കോട്  ചാലിയം കടലില്‍ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഓട്ടോറിക്ഷാ തൊഴിലാളിയായ കടുക്കബസാര്‍ അരയന്‍വളപ്പില്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്. ഇന്നു രാവിലെ 7.30നും എട്ടുമണിക്കും ഇടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോയാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹുസൈന്‍-സുഹറാബി ദമ്പതികളുടെ മകനാണ്. 

സഫീനയാണ് ഭാര്യ. നഷ ഏക മകളാണ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ധീന്‍.


Post a Comment

Previous Post Next Post