കാര്‍ തലകീഴായി മറിഞ്ഞു :അഞ്ച്പേര്‍ക്ക് പരിക്ക്ഇടുക്കി  അടിമാലി:മാങ്കുളം ആനക്കുളം റോഡില്‍ പേമരം വളവില്‍ കാര്‍ തലകീഴായി മറിഞ്ഞ് അഞ്ച് പേക്ക് പരിക്ക്. പറ്റി.വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം .

മാങ്കുളത്തെ ബന്ധുവീട് സന്ദര്‍ശന ശേഷം ആനക്കുളത്തേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്.

മാങ്കുളം വെട്ടിക്കുഴിയില്‍മേരി തോമസ് (65) , ബിജി തോമസ് (50) , സാബു തോമസ് (54), ശല്യാംപാറ വേട്ടക്കുന്നേല്‍ ലിസി ബേബി (58), പാലാ കാഞ്ഞിരത്തിങ്കല്‍ വത്സ സണ്ണി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആനക്കുളത്തേക്ക് പോകുന്നതിനിടയില്‍ കാറിന്റെ നിയന്ത്രണം നഷ്ടമായി പാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുമ്ബും വാഹനപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് പേമരം വളവ്.ഇറക്കവും കൊടും വളവും ചേര്‍ന്ന പ്രദേശമാണിവിടം. വഴി പരിചയമില്ലാതെത്തുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്.


Post a Comment

Previous Post Next Post