യുവതിയെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് സ്വദേശി നെജ്മുന്നിസയാണ് മരിച്ചത്. വാഴക്കാട് ചെറുവട്ടൂരിലാണ് സംഭവം.


പുലർച്ചെ ഭർത്താവ് മൊയ്തീനാണ് മൃതദേഹം ആദ്യം കണ്ടത്. നെജ്മുന്നിസയുടെ ബാഗും ചെരുപ്പും അടുത്തുള്ള അടച്ചിട്ട വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.


കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് നെജ്മുന്നിസ പോയിരുന്നു. ഇന്ന് പുലർച്ചെ മൊബൈൽ ഫോണിന്‍റെ ശബ്ദം കേട്ടാണ് മൊയ്തീൻ  എഴുന്നേൽക്കുന്നത്. വീടിന്  മുകളിലെത്തി നോക്കുമ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടതെന്നാണ് ഭർത്താവ് നൽകിയ മൊഴി.


Post a Comment

Previous Post Next Post