ഇടുക്കി അയ്യപ്പന്‍കോവിലില്‍ രണ്ട് വിദ്യാര്‍ഥികള്‍ പെരിയാറില്‍ മുങ്ങിമരിച്ചു



 ഇടുക്കി: അയ്യപ്പന്‍കോവിലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്ബില്‍ ബിബിന്‍ ബിജു, റാന്നി മഠത്തുംമൂഴി പൂത്തുറയില്‍ നിഖില്‍ സുനില്‍ എന്നിവരാണ് മരിച്ചത്.

പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങി പോവുകയായിരുന്നു.


തോണിത്തടിപമ്ബ് ഹൗസിന് സമീപമുള്ള ആശാന്‍ കയത്തിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കയത്തിന്റെ ആഴത്തെപ്പറ്റി നിശ്ചയമില്ലാതിരുന്ന കുട്ടികള്‍ കാല്‍ വഴുതി കയത്തിലേക്ക് താഴുകയായിരുന്നു.


പെരിയാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ നടന്ന് പോയ മറ്റാരു വിദ്യാര്‍ത്ഥി കയത്തില്‍ 4 കൈകള്‍ താഴുന്നത് കാണുകയും സമീപ വാസികളെ അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നാളെ നടത്തും.

Post a Comment

Previous Post Next Post