റോഡിൽ നടന്നു പോവുകയായിരുന്ന ദമ്പതികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരണപ്പെട്ടു പട്ടാമ്പി പടിഞ്ഞാറങ്ങാടിയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ മരിച്ചു. കുമരനല്ലൂർ വെള്ളാളൂർ സ്വദേശി സത്യൻ ആണ് മരിച്ചത്.

പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ കാൽനടയാത്രക്കാരായ ദമ്പതികൾക്കാണ് മിനി ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്.

കുമരനെല്ലൂർ വെള്ളാളൂർ സ്വദേശികളായ ദമ്പതികൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിന് കാരണം.ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ്

പ്രാഥമിക നിഗമനം. പരിക്കുപറ്റിയവരെ തൃശ്ശൂരിലെ

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവൻ രക്ഷിക്കാനായില്ല. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post