കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ ആണ് മരിച്ചത്.

നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.


നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അജല്‍.


അതേസമയം, കഴിഞ്ഞ ദിവസം കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കിളിമാനൂര്‍ സ്വദേശി സജീവിനെയാണ് തുമ്ബമണ്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തല വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മടത്തറയിലെ പൊതുമരാമത്ത് കരാറുകാരന്റെ കൂടെ ഏഴ് വര്‍ഷമായി ഇയാള്‍ ജോലി ചെയ്ത് വരികയായിരുന്നു. സജീവിനൊപ്പം രാത്രിയില്‍ മദ്യപിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post