രാത്രി പാലത്തിന് സമീപം അപകടം; ആലപ്പുഴയില്‍ ഇരുപതുകാരന് ജീവന്‍ നഷ്ടമായി



ചേര്‍ത്തല: ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാര്‍ഡില്‍ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു-20) ആണ് മരിച്ചത്.

ചെങ്ങണ്ട പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ വന്ന ഓട്ടോ ടാക്സി കൂട്ടി ഇടിക്കുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന്‍ സുരേഷ്.

Post a Comment

Previous Post Next Post