ബസും ബൈക്കും കൂട്ടിയിടിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു



കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു. കൊടിയത്തൂർ താമസിക്കുന്ന കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്.


അപകടത്തെ തുടർന്ന് പരിക്കേറ്റ് കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: അശ്വതി. സഹോദരൻ: പരേതനായ ജവാൻ രതീഷ്.

Post a Comment

Previous Post Next Post