പുഴയിൽ വീണ് 10 വയസുകാരൻ മരണപ്പെട്ടു ; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു




കൊച്ചി: വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്ത് തട്ടുകടവ് പുഴയിൽ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പത്ത് വയസുകാരൻ ശ്രീവേദയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്.


വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ മറ്റു കുട്ടികൾ. അവധിക്ക് ബന്ധുവീട്ടിൽ എത്തിയതാണ് ശ്രീരാ​ഗ്.


ഉച്ചക്ക് ശേഷം ഇവർ കളിക്കാനായി പുറത്തേക്ക് വന്നതായിരുന്നു കുട്ടികൾ. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.



Previous Post Next Post