പൂനൂർ ടൂറിസ്റ്റ് മിനി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.മകന് പരിക്ക്കോഴിക്കോട്  പൂനൂർ:

പെരിങ്ങളം വയൽ പെട്രോൾ പമ്പിന് സമീപം ടൂറിസ്റ്റ് മിനി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂനൂർ കക്കാട്ടുമ്മൽ മുഹമ്മദലിയാണ് (42) മരിച്ചത്._

സഹയാത്രികനായ മകൻ മുഹമ്മദ് സിനാന് (13) പരിക്കേറ്റു. ഇന്ന് രാവിലെ 8.45നാണ് അപകടം. പൂനൂർ ടൗണിൽനിന്ന് മകനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ, ഇവർ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലി മരിച്ചു.


മകൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൂനൂർ കക്കാട്ടുമ്മൽ അഹമ്മദ് കോയയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ് മരിച്ച മുഹമ്മദലി. പൂനൂർ ടൗണിലെ മിനിലോറി ഡ്രൈവറാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് സിനാൻ, നിഹാൽ. സഹോദരങ്ങൾ: സഫിയ, സുബൈദ, നസീമ, അസ്മ._


Post a Comment

Previous Post Next Post