ചൊവ്വന്നൂരിൽ 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
 തൃശ്ശൂർ കുന്നംകുളം:ചൊവ്വന്നൂർ കല്ലഴി ദേശത്ത് 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരപ്പാട്ട് വീട്ടിൽ സന്തോഷിന്റെ മകൻ 12 വയസ്സുള്ള അഖിൽ കൃഷ്ണയെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വീടിന് പുറകിലെ വർക്ക് ഏരിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുപ്പൂട്ടി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഖിൽ കൃഷ്ണ. കുന്നംകുളം പോലീസ് സ്ഥലത്തെ മേൽ നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post