റിയാദിന് സമീപം വന്‍ റോഡപകടം: 15 മരണം; ഗുരുതരാവസ്ഥയിലുള്ള 11 പേരുള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്സൗദിഅറേബ്യ : റിയാദ് പ്രവിശ്യയുടെ തെക്ക് സ്ഥിതിചെയ്യുന്ന നാസഹ് അല്‍ഹരെഖ്-അല്‍മാനിയ റോഡില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു.

14 പേര്‍ പരിക്കുകളോടെ ആശുപത്രികളിലുമായി. 11 പേരുടെ നില ഗുരുതരമാണ്. ഇവരെയെല്ലാം റിയാദ് നഗരത്തിലെ നിരവധി ആശുപത്രികളിലേക്കും അപകടസ്ഥലത്തോട് ചേര്‍ന്നുള്ള നിരവധി ആശുപത്രികളിലേക്കും മാറ്റി.

റിയാദില്‍ നിന്ന് തെക്ക് ഏതാണ്ട് ഇരുനൂറോളം കിലോമീറ്റര്‍ അകലെയാണ് അത്യാഹിതം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം.

വിവരം ലഭിച്ച ഉടന്‍ 11 ഗ്രൗണ്ട് ആംബുലന്‍സ് ടീമുകളും രണ്ട് എയര്‍ ആംബുലന്‍സുകളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും 3 ഗ്രൗണ്ട് ആംബുലന്‍സ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും മരണപ്പെട്ടവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രികള്‍ എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.

മരിച്ചവരും പരിക്കേറ്റവരുമായവരെ സംബന്ധിച്ച വിവരങ്ങളോ അപകടം സംബന്ധിച്ച വിവരങ്ങളോ ലഭ്യമാവുന്നതേയുള്ളൂ.


Post a Comment

Previous Post Next Post