കാർ കുഴിയിലേക്കു മറിഞ്ഞു, അഞ്ചുപേർക്ക് പരിക്കേറ്റു

 


ഗൂഡല്ലൂർ : മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കുഴിയിലേക്കു വീണ് അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട്-ഗൂഡല്ലൂർ അന്തസ്സംസ്ഥാനപാതയിൽ മരപ്പാലത്ത് പാണ്ഡ്യാർ പുഴയ്ക്കു സമീപത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.


കാർ റോഡരികിലെ ബാരിക്കേഡ് കടന്ന് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ടയറുകൾ ചെളിയിൽ പുതഞ്ഞ് താഴ്ന്നതിനാൽ ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ വാതിൽ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

മലപ്പുറത്തുനിന്ന് ഊട്ടിയിൽ വന്ന് മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ദേവാല പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.


Post a Comment

Previous Post Next Post