പച്ചിലക്കാട് വാഹനാപകടം 2 പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം



കൽപ്പറ്റ:_വയനാട്ടിൽ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്.


ഒരാളുടെ നില ഗുരുതരമാണ്. പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമയും തകർന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100


Post a Comment

Previous Post Next Post