കമ്പിപ്പാലത്ത് ബൈക്ക് യാത്രികരെ ബസ് ഇടിച്ച് തെറിപ്പിച്ചു;2 പേർക്ക് പരിക്ക്



തൃശ്ശൂർ  കുന്നംകുളം: കമ്പിപ്പാലത്ത് ബൈക്ക് യാത്രികരെ ബസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയി. കുറ്റിപ്പുറം അയിൻകര സ്വദേശി താഴത്തേലവളപ്പിൽ വീട്ടിൽ 62 വയസ്സുള്ള വേലായുധൻ,നടുവട്ടം സ്വദേശി പുളിക്കൽ വീട്ടിൽ 42 വയസ്സുള്ള റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ച തെറിപ്പിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു.

അപകടത്തെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സംഭവസ്ഥലത്തെത്തിയ കുന്നംകുളം യൂത്ത് വോയ്സ് ആംബുലൻസ് ഡ്രൈവർ വിഷ്ണുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവർക്കും കാലിനും മുഖത്തും പരിക്കേറ്റു. അപകടത്തിനിടയാക്കി നിർത്താതെ പോയ ബസ്സിനെതിരെ കുന്നംകുളം പോലീസിൽ പരാതി നൽകുമെന്ന് പരിക്കേറ്റ ഇരുവരും അറിയിച്ചു.



Post a Comment

Previous Post Next Post